Sorry, you need to enable JavaScript to visit this website.

കിം-ട്രംപ് ഉച്ചകോടി നടക്കാന്‍ സാധ്യതയില്ലെന്ന്  കിമ്മിന്റെ സഹോദരി കിം ജോ യോങ്

സിയോള്‍-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഈ വര്‍ഷം തന്റെ സഹോദരന്‍ കാണാന്‍ സാധ്യതയില്ലെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം ജോ യോങ്. ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ആണവ നയതന്ത്രം നിലനിര്‍ത്താന്‍ വാഷിങ്ടണ്‍ ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാവണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.'ഉച്ചകോടി ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ അത് യുഎസിന്റെ ആവശ്യമാണ്. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ല'. ഇതുകൊണ്ട് തങ്ങള്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്നും ഒരു പക്ഷെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്കൊടുവില്‍ ആശ്ചര്യകരമായ ചില കാര്യങ്ങള്‍ സംഭവിക്കാമെന്നും കിം യോ ജോങ്ങ് വ്യക്തമാക്കി.
 

Latest News