ലഖ്‌നൗ- ഉത്തർപ്രദേശിൽ എട്ടു പോലീസുകാരെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയായ വികാസ് ദുബെ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രയങ്കാ ഗാന്ധി. കുറ്റവാളി അവസാനിച്ചു പക്ഷേ കുറ്റകൃത്യത്തെക്കുറിച്ചും അതിന് സംരക്ഷണം നൽകിയവരെക്കുറിച്ചും ഇനി എന്താണ് എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ദുബെയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ വാർത്തയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രിയങ്കയുടെ ട്വീറ്റ്.
'കുറ്റവാളി അവസാനിച്ചു, കുറ്റകൃത്യത്തെക്കുറിച്ചും അതിനെ സംരക്ഷിച്ച ആളുകളെക്കുറിച്ചും?'എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
अपराधी का अंत हो गया, अपराध और उसको सरंक्षण देने वाले लोगों का क्या?
— Priyanka Gandhi Vadra (@priyankagandhi) July 10, 2020