കൊച്ചി- സ്വപ്ന സുരേഷിന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. സന്ദീപ് നായർ, സരിത്, സ്വപ്ന സുരേഷ് എന്നിവർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കി. സ്വപ്നക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും എൻ.ഐ.എ വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യമായതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നും എൻ.ഐ.എ വാദിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സ്വപ്നക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കേന്ദ്രം വാദിച്ചു.