ന്യൂദല്‍ഹി- ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദക മേഖലകളിലൊന്നായ കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോവിഡ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് റെയില്‍വേക്ക് പിന്നാലെ ഖനനമേഖലയും വില്‍ക്കുന്നത്.20,000 കോടിരൂപയുടെ സമാഹരണമാണ് ഓഹരി വില്‍പ്പനയിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.മാര്‍ക്കറ്റിലെ ട്രെന്റ് നോക്കിയാണ് വില്‍പ്പന നടത്തുക.
കോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മൂല്യനിര്‍ണയം ആകര്‍ഷകമല്ലെങ്കില്‍ കമ്പനി സര്‍ക്കാരില്‍ നിന്ന് ഓഹരികള്‍ തിരിച്ചു വാങ്ങും. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വകാര്യവത്കരണം വ്യാപിക്കാനുള്ള ന്യായമായി സര്‍ക്കാര്‍ പറയുന്നത്.അന്താരാഷ്ട്രതലത്തില്‍ മാന്ദ്യം നേരത്തെ എയര്‍ഇന്ത്യയുടെയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വില്‍പ്പനയെയും സാരമായി ബാധിച്ചിരുന്നു.