ന്യൂദല്‍ഹി- ജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതയില്‍ ദല്‍ഹി എയര്‍പോര്‍ട്ടിലെ ലൗഞ്ച് മാനേജരും സഹപ്രവര്‍ത്തകനും അറസ്റ്റില്‍.
ഫുഡ് ആന്റ് ബിവറേജസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 26 കാരിയായെണ് 42 കാരനായ ജനറല്‍ മനേജരും 37 കാരനായ സഹപ്രവര്‍ത്തകനും ചേര്‍ന്ന് പീഡിപ്പിച്ചത്. ഇന്ധിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നിലാണ് സഭവം.
പുറത്തു പുറഞ്ഞാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നും ജനറല്‍ മാനേജരും ഡ്യൂട്ടി മാനേജരും ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇംഗിതത്തിനു വഴങ്ങാത്തതിനെ തുടര്‍ന്ന് പിന്നീട് തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്നും യുവതി പറഞ്ഞു.