ശ്രീനഗര്‍-ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ ബിജെപി നേതാവിനെയും പിതാവിനെയും സഹോദരനെയും ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ബിജെപി നേതാവ് വസീം അഹ്മദ് ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ കടയില്‍ ഇരിക്കവെ അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.
മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വസീം അഹ്മദ് ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സമയത്ത് ഒപ്പം ഉണ്ടായിരുന്നില്ല.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. വസീം അഹ്മദിന്റെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണില്‍ സംസാരിച്ചു. ബി.ജെ.പി ബന്ദിപോര ജില്ല അധ്യക്ഷനാണ് വാസിം ബാരി