Sorry, you need to enable JavaScript to visit this website.

വികാസ് ദുബെ അറസ്റ്റില്‍; പിടിയിലായത് ക്ഷേത്രത്തില്‍ വെച്ച്

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് ഗുണ്ടാതലവന്‍ വികാസ് ദുബെ അറസ്റ്റില്‍. കഴിഞ്ഞ ആഴ്ച എട്ട് പോലിസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ വെച്ചാണ് പോലിസ് പിടികൂടിയത്. ഇയാളെ പിടികൂടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് രണ്ട് സഹായികളെ പോലിസ് വെടിവെച്ചു കൊന്നിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ മഹാകാല്‍ ക്ഷേത്രത്തില്‍ വെച്ചാണ് വികാസ് ദുബെ പിടിയിലായത്.

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഇയാളെ സമീപത്തെ കടയുടമ തിരിച്ചറിയുകയും സെക്യൂരിറ്റി ഗാര്‍ഡിനെ വിവരം അറിയിക്കുകയുമായിരുന്നു. അവര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വികാസ് ദുബെ കാണിച്ചുനല്‍കി. ഇതില്‍ സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് എട്ട് പോലിസുകാരെ വികാസ് ദുബെയും കൂട്ടാളികളും വെടിവെച്ചു കൊന്നത്. കൊലപാതകം അടക്കം അറുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് .
 

Latest News