ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കേസില്‍ പിടികിട്ടാനുള്ള കുപ്രസിദ്ധ ഗുണ്ട വികാസ് ദുബെയുടെ അടുത്ത സഹായി പ്രഭാത് മിശ്ര രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മിശ്രയടക്കം മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നത്. ട്രാന്‍സിറ്റ് റിമാന്‍ഡില്‍ കാണ്‍പൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം.
വഴിയില്‍വെച്ച് വയറുവേദന പറഞ്ഞ് വാനില്‍നിന്നിറങ്ങിയ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
ബുധനാഴ്ച രാവിലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വികാസ് ദുബെയുടെ മറ്റൊരു സഹായി അമര്‍ ദുബെ കൊല്ലപ്പെട്ടിരുന്നു.