കോട്ടയം-സ്വര്‍ണ്ണക്കടത്ത് കേസിലെ സൂത്രധാര സ്വപ്നയെ സര്‍ക്കാര്‍ വീടുകളിലും തെരയണമെന്ന് എന്‍ഡിഎ നേതാവ് പിസി തോമസ്. തിരുവനന്തപുരത്തെ ചില സുപ്രധാന സര്‍ക്കാര്‍ വീടുകളില്‍ ഉള്‍പ്പെടെ 'സ്വപ്ന' എന്ന താരത്തിനു വേണ്ടി തെരച്ചില്‍ നടത്തണമെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍.ഡി.എ. ദേശീയ സമിതി അംഗവുമായ മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് ആവശ്‌പ്പെട്ടത്. അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ വരുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് ചില വമ്പന്മാര്‍ ഭയപ്പെടുന്നുണ്ട് എന്നത് വ്യക്തമാണെന്നും തോമസ് പറഞ്ഞു. ഒരു വിധത്തില്‍ ഇത് സ്വപ്നയുടെ ജീവനുതന്നെ ഭീഷണി ഉണ്ടാക്കുന്നുണ്ടാവാം. എല്ലാവിധത്തിലുള്ള അന്വേഷണവും നടത്തി അവരെ കണ്ടു പിടിച്ചേ പറ്റൂവെന്നും എന്‍ഡിഎ നേതാവ് വ്യക്തമാക്കി. പത്തു പ്രാവശ്യമെങ്കിലും ഇതുപോലെ കള്ളക്കടത്ത് നടന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. അങ്ങനെ കടത്തിയ വിലവസ്തുക്കള്‍ കേരളത്തില്‍ക്കൂടി പല പ്രാവശ്യം കൊണ്ടുപോയിട്ടുണ്ട്. എവിടെയൊക്കെ അത് കൊണ്ട് പോയി എന്ന കാര്യത്തില്‍ കേരളസര്‍ക്കാരിനുംഅന്വേഷിക്കാമെന്നും പിടി തോമസ് വ്യക്തമാക്കി.
വിമാനത്തില്‍ കൊണ്ടുവന്നതായതുകൊണ്ട് കേരളത്തില്‍ കൂടി കൊണ്ടു പോകുന്ന ഇവയെ
കുറിച്ച് അന്വേഷിക്കാന്‍ പാടില്ല എന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.