തിരുവനന്തപുരം- തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു.
തീരദേശ മേഖലയായ പൂന്തുറ ഭാഗത്ത് നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധ നത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവക്ക് നിര്‍ദ്ദേശം നല്‍കിയതായി പോ ലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൂന്തുറയിലെ സ്ഥിതിഗതികള്‍ നിയ ന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറിയും ആ രോഗ്യ വകുപ്പ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കലക്ടറും ഉള്‍ പ്പെടെയുള്ളവര്‍ പങ്കെടുത്ത് ഉന്നതതല യോഗം ചേര്‍ന്നു. രോഗ വ്യാപനം കൈവിട്ട നിലയിലാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പൂന്തുറയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് 119 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധി ച്ച ഒരാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിന്ന് 120 പേരും സെക്കന്‍ഡറി കോണ്‍ ടാക്ടായി 150 ഓളം പേരും ഉള്‍പ്പെട്ടിട്ടുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂ ട്ടല്‍. പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് സോളമന്റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെ പ്രദേശത്ത് നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പോലീ സ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദെര്‍േവഷ് സാഹി ബ് മേല്‍നോട്ടം വഹിക്കും.