മസ്കത്ത്- യു.എന്‍ ഡവലപ്മെന്റ് ഇന്സ്റ്റിറ്റിയൂഷന് പുറത്തിറക്കിയ 2020 ലെ സുസ്ഥിര വികസന റിപ്പോര്‍ട്ടില്‍ (എസ്.ഡി.ആര്) അറബ് രാജ്യങ്ങളില്‍ ഒമാന്‍ മൂന്നാം സ്ഥാനത്ത്. എല്ലാ യു.എന്‍ അംഗരാജ്യങ്ങള്‍ക്കുമായി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) സൂചികയും ഡാഷ്ബോര്‍ഡുകളും അവതരിപ്പിക്കുകയും ആറ് വിശാലമായ പരിവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കുകയും ചെയ്തതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
2016ല്‍ തുടങ്ങിയത് മുതല്‍, എല്ലാ യു.എന്‍ അംഗരാജ്യങ്ങളുടെയും പ്രകടനം നിരീക്ഷിക്കുകയും അതിന് അനുസൃതമായി റാങ്ക് ചെയ്യുന്നതിനും ഏറ്റവും കാലികവും കൃത്യവുമായ ഡാറ്റയാണ് എസ്.ഡി.ആര് റിപ്പോര്‍ട്ട്. നിലവില്‍, സുസ്ഥിര വികസന പരിഹാര ശൃംഖല (എസ്.ഡി.എസ്.എന്‍), ബെര്‍ട്ടല്‍സ്മാന്‍ സ്റ്റിഫ്ട്ടംഗ് എന്നിവയിലെ സ്വതന്ത്ര വിദഗ്ധരുടെ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ആഗോളതലത്തില്‍ 69.76 പോയിന്റുമായി 76-ാം സ്ഥാനത്താണ് ഒമാന്‍. 193 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന റേറ്റിംഗില്‍ സ്വീഡന്, ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.