ഗാന്ധി കുടുംബത്തെ കുരുക്കാന്‍ കേന്ദ്രം, പ്രത്യേക അന്വേഷണ പാനല്‍

ന്യൂദല്‍ഹി - ഗാന്ധി കുടുംബത്തിനെതിരായ അന്വേഷണം ത്വരിതഗതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കുന്ന അന്വേഷണ പാനലിനെ നിയമിച്ചു. ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള മൂന്നു ട്രസ്റ്റുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. രാജിവ്ഗാന്ധി ഫൗണ്ടേഷനും ഇതില്‍ പെടും. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിലെ ഒരു ഡയരക്ടര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജിവ് ഗാന്ധി ഫൗണ്ടേഷനു പുറമെ രാജിവ് ഗാന്ധി ട്രസ്റ്റും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റുമാണ് ഗാന്ധി കുടുംബത്തിന്റെ പേരിലുള്ളത്. കള്ളപ്പണ ഇടപാട്, ആദായനികുതി, വിദേശ വിനിമയ ചട്ട ലംഘനം തുടങ്ങിയവയാണ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

 

Latest News