Sorry, you need to enable JavaScript to visit this website.

ബി ആര്‍ അംബേദ്കറുടെ വസതിക്ക് നേരെ ആക്രമണം

മുംബൈ- ബി ആര്‍ അംബേദ്കറുടെ വസതിക്ക് നേരെ ആക്രമണം. മുംബൈയിലെ ദാദറിലുള്ള അംബേദ്കറുടെ വസതി 'രാജ്ഗൃഹ്' ന് നേരെയാണ് ആക്രമണം. വസതിയിലെ ചെടിച്ചട്ടികള്‍  പൂര്‍ണമായും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ അപലപിക്കുന്നതായും കുറ്റവാളികള്‍ക്ക് നേരെ കര്‍ക്കശന നടപടിയെടുക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. 
പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മറ്റ് രണ്ട് മന്ത്രിമാരായ ജയന്ത് പാട്ടീല്‍, ധനഞ്ജയ് മുണ്ടെ എന്നിവരും സംഭവത്തെ അപലപിച്ചു. ആക്രമണത്തില്‍ ആരും പ്രകോപിതരാകരുതെന്നും സമാധാനം പാലിക്കണമെന്നും അംബേദ്കറുടെ ചെറുമകള്‍ ബിംറാവു അംബേദ്കര്‍ ആവശ്യപ്പെട്ടു.
 

Latest News