ദോഹ - ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ഇന്ത്യന്‍ പ്രവാസി സമൂഹം യാത്രയയപ്പ് നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളും അനുബന്ധ സംഘടനകളും ചേര്‍ന്ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. അംബാസഡറുടെ പത്‌നി റിതു കുമരനും പങ്കെടുത്തു.
സിംഗപ്പൂരിലെ ഹൈ കമ്മിഷണര്‍ ആയി ചുമതലയേല്‍ക്കുന്ന പി. കുമരന്‍ അടുത്ത ആഴ്ച ഖത്തറില്‍നിന്ന് മടങ്ങും. ഖത്തറിന്റെ പുതിയ അംബാസഡര്‍ ആയി ഡോ.ദീപക് മിത്തല്‍ ഈ മാസം പകുതിയോടെ ചുമതലയേല്‍ക്കുമെന്നാണ് സൂചന.
വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ ഓണ്‍ലൈന്‍ വേദിയിലെത്തി. ഇന്ത്യന്‍ പ്രവാസി സമൂഹം മികച്ച പിന്തുണയാണ് നല്‍കിയതെന്ന് അംബാസഡര്‍ പറഞ്ഞു.