കുവൈത്ത് സിറ്റി- കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ പി.സി.ആര്‍ പരിശോധ നടത്തേണ്ട അംഗീകൃത ക്ലിനിക്കുകളുടെയും ലബോറട്ടറികളുടെയും പട്ടിക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുവൈത്തിന്റെ അംഗീകൃത ഏജന്‍സിയായ ഗാംകയുടെ പട്ടികയില്‍ കേരളത്തിലെ 17 കേന്ദ്രങ്ങളടക്കം ഇന്ത്യയിലെ വിവിധ ക്ലിനിക്കുകളും ഇടംപിടിച്ചിട്ടുണ്ട്.
ദല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലെ ക്ലിനിക്കുകളുടെ പട്ടിക www.urogulf.com/gamca-medical-cetnre-india വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്ത് രാജ്യാന്തര വിമാന സര്‍വീസ് തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
കേരളത്തില്‍നിന്നുള്ള അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍:
തിരുവനന്തപുരം- ഡോ. നഹ്താനീസ് ഡയഗ്‌നോസ്റ്റിക് ക്ലിനിക്, അല്‍ഷഫ ഡയഗ്‌നോസ്റ്റിക്‌സ് സെന്റര്‍, ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍, ക്യാപിറ്റല്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍
കൊച്ചി- ഡോ. കുഞ്ഞാലൂസ് നഴ്‌സിങ് ഹോം, ഗുല്‍ഷന്‍ മെഡികെയര്‍, ഡല്‍മണ്‍ ക്ലിനിക് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് സെന്റര്‍, മെഡ് ലൈന്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍, സെലിക മെഡിക്കല്‍ സെന്റര്‍
കോഴിക്കോട് -മഞ്ചേരി ഇബ്‌നു സീന മെഡിക്ക ല്‍ സെന്റര്‍, അല്‍ മെഡിക്കല്‍ സെന്റര്‍, മിറാജ് മെഡിക്കല്‍ സെന്റര്‍, ഫോക്കസ് മെഡിക്കല്‍ ക്ലിനിക്
തിരൂര്‍- അല്‍സലാമ ഡയഗ്‌നോസ്റ്റിക് സെന്റര്‍, ന്യൂവെല്‍ ഡയഗ്‌നോസ്റ്റിക്‌സ്, കോര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍, ഹെല്‍ത് ചെക്കപ്പ് സെന്റര്‍