Sorry, you need to enable JavaScript to visit this website.

സ്വപ്‌നയുടെ ഫ് ളാറ്റില്‍നിന്ന് ലാപ്‌ടോപും പെന്‍ഡ്രൈവുമടക്കം തെളിവുകള്‍ ശേഖരിച്ചു

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന്റെ ഫ് ളാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍  പെന്‍ഡ്രൈവടക്കം പിടിച്ചെടുത്തു. പരിശോധന ആറ് മണിക്കൂര്‍ നീണ്ടു.
സ്വപ്‌നയുടെ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് പരിശോധന.

അമ്പലമുക്കിലെ ഫ് ളാറ്റില്‍ ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇതെല്ലാം പ്രത്യേകം സീല്‍ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.
ഫ് ളാറ്റിലെ സന്ദര്‍ശക പട്ടികയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കെയര്‍ ടേക്കറുടെ മൊഴിയും രേഖപ്പെടുത്തി. ഇവിടെ സ്‌റ്റേറ്റ് കാറുകള്‍ വരാറുണ്ടായിരുന്നെന്ന് സുരക്ഷാജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

Latest News