ബംഗളൂരു- രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ബംഗളൂരുവില്‍ സജ്ജമായി. നഗരത്തിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററാണ് കോവിഡ് കെയര്‍ സെന്ററായി മാറ്റിയത്. ഒരേസമയം 10,100 പേരെ കിടത്തി ചികിത്സിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാലത്തിലാണ് എക്‌സിബിഷന്‍ സെന്റര്‍ കോവിഡ് കെയര്‍ സെന്ററാക്കാന്‍ അധികാരികള്‍ തീരുമാനിച്ചത്.
40 വീതം കിടക്കകളുള്ള ഹാളുകളാണ് ബംഗളൂരു സെന്ററിലുള്ളത്. ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റുകള്‍, നഴ്‌സിംഗ് സ്റ്റേഷനുകള്‍, ഓക്‌സിജന്‍ ചേംബറുകള്‍, അടുക്കളകള്‍ തുടങ്ങിയവ സെന്ററിന്റെ ഭാഗമാണ്. ഓരോ ഹാളിലും ടെലിവിഷനും സ്ഥാപിച്ചിട്ടുണ്ട്.