Sorry, you need to enable JavaScript to visit this website.

എത്ര തണുപ്പായാലും ഇനി ലഡാക്കില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറില്ല

ലേ- ചൈനയുടെ കളികളൊന്നും ഇനി ഇന്ത്യയോട് നടക്കില്ല.  അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ ഇന്ത്യന്‍ കരസേന രംഗത്തുണ്ട്.  അതിനായി എത്ര തണുപ്പായലും ലഡാക്ക് മേഖലയില്‍ തങ്ങാന്‍ പാകത്തിനുള്ള അതീവ സുരക്ഷാ ടെന്‍ഡുകളാണ് കരസേനാ നിര്‍മ്മിക്കുന്നത്.  
ഇതിനായി 30000 സൈനികരെ എത്തിച്ച് അതിര്‍ത്തിയിലെ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറായിരിക്കുകയാണ്.  യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ അണിനിരത്തിയിരിക്കുന്ന സൈനികര്‍ക്ക് വേണ്ടിയാണ് അതിസുരക്ഷാ രീതിയിലുള്ള താമസ സൗകര്യം ഒരുക്കാനുള്ള നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.  ഏതാണ്ട് ഒക്ടോബര്‍ വരെയെങ്കിലും സൈന്യത്തിനെ ലഡാക്കില്‍ നിലനിര്‍ത്തേണ്ടിവരും.  അതിനാലാണ് ഈ മുന്‍കരുതല്‍. 
കനത്ത തണുപ്പിനെ പ്രതിരോധിക്കുന്ന ടെന്‍ഡുകളാണ് നിര്‍മ്മിക്കുന്നത്.  ഇന്ത്യയില്‍ നിന്നും മാത്രമല്ല യൂറോപ്പില്‍ നിന്നുവരെ മുന്തിയ ഇനം ടെന്‍ഡുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.   സൈനികര്‍ക്ക് താമസിക്കാന്‍ മാത്രമല്ല ആയുധങ്ങളും സൂക്ഷിക്കേണ്ടതായുള്ളതിനാല്‍ താല്‍ക്കാലികമാണെങ്കിലും ശക്തമായ ടെന്‍ഡുകള്‍ തന്നെ പണിയണം.  
ചൈന നേരത്തെതന്നെ ഇത്തരം ടെന്‍ഡുകള്‍ അതിര്‍ത്തിയില്‍ പണിതു കഴിഞ്ഞതായും സേനാ മേധാവി അറിയിച്ചിട്ടുണ്ട്.  സിയാച്ചിനില്‍ മഞ്ഞുമലകളില്‍ തങ്ങാനാവുന്ന വിധത്തിലുള്ള സംവിധാനം ഉണ്ടാക്കിയാല്‍ ചൈനയുടെ ഏതു നീക്കങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാനാകുമെന്നും  അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
 

Latest News