വാഷിങ്ടണ്‍- ഇന്ത്യ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുഎസും സമാനരീതിയില്‍ ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. പ്രസിഡന്റിന്റെ മുമ്പില്‍ ഇക്കാര്യം വെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചൈനീസ് ആപ്പുകളുടെ നിരോധനം സംബന്ധിച്ച ആലോചന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് പോംപിയോ വ്യക്തമാക്കി.
ടിക് ടോക് ഉപയോക്താക്കളുടെ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷാ വീഴ്കളെ കുറിച്ച് യുഎസ് നിയമനിര്‍മാതാക്കള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ടികോ ടോക് പോലുള്ള ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.ചൈനയില്‍ ലഭ്യമല്ലാത്ത ആപ്ലിക്കേഷനുകള്‍ ചൈനയില്‍ ലഭിക്കുന്നില്ല. ആഗോള ഉപയോക്താക്കള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ തന്നെ ഇവര്‍ ചൈനയില്‍ നിന്ന് അകന്ന് മാറാനാണ് ശ്രമിക്കുന്നത്.
ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക് അടക്കം നിരവധി ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനത്തിന് ആധാരമായി ചൂണ്ടിക്കാട്ടിയിരുന്നത്.