അലഹബാദ്- ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കാന്‍ ഭരണഘടനാപരമായി ഓരോ പൗരനും ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശില്‍ 19,000 മദ്രസകളാണുള്ളത്.