ജിദ്ദ- പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ചാർട്ടർ ചെയ്ത വിമാനം കോഴിക്കോട്ടേക്ക് പറന്നു. ജോലി നഷ്ടപ്പെട്ടവരും വിസാക്കാലാവധി കഴിഞ്ഞവരും സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രാ സംഘത്തിനു വിമാനത്താവളത്തിൽ പ്രവാസി വളന്റിയർമാർ യാത്രയയപ്പു നൽകി. വെൽഫെയർ പാർട്ടി വാഗ്ദാനം ചെയ്ത അവശതയനുഭവിക്കുന്നവർക്കുള്ള ഫ്രീ ടിക്കറ്റിനു അർഹരായ ഏതാനും പേരും ഈ വിമാനത്തിൽ യാത്ര ചെയ്തു. എല്ലാ യാത്രക്കാർക്കും വെൽഫെയർ പാർട്ടി വകയുള്ള സൗജന്യ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. നേരത്തെ നിശ്ചയിച്ചു വാങ്ങിയ വിമാന ടിക്കറ്റ് ചാർജിൽ കിട്ടിയ ഇളവുകൾ ഏകദേശം 5000 രൂപക്കു തുല്യമായ 250 സൗദി റിയാൽ യാത്രക്കാർക്കു തിരിച്ചുനൽകി.
വിമാനത്താവളത്തിലും മറ്റുമുള്ള പ്രവർത്തനങ്ങൾക്കു പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും നേതൃത്വത്തിൽ നിസാർ ഇരിട്ടി, യൂസഫ് പരപ്പൻ, ശഫീഖ് മേലാറ്റൂർ, ഹിഷാം അബ്ദുൽ ലത്തീഫ്, ത്വാഹ മുഹമ്മദ്, സൈനുൽ ആബിദീൻ, നിസാർ ആക്കോട് എന്നിവർ നേതൃത്വം നൽകി.ഫോട്ടോ