ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി.ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാല്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.ധനം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല ഈ രംഗത്തെ വിദഗ്ധരെ ഏല്‍പ്പിക്കുമെന്നാണ് സൂചന.
മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്താനുള്ള നടപടികള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, തൃണമൂല്‍ കോണ്‍ ഗ്രസില്‍ നിന്നെത്തിയ മുകുള്‍ റോയ്, വടക്കുകിഴക്കന്‍ മേഖലയിലെ ശക്തനായ നേതാവ് ഹിമന്ത ബിസ്വ ശര്‍മ എന്നിവര്‍ മന്ത്രിസഭയില്‍ അംഗങ്ങളായേക്കും എന്നാണ് ബിജെപി വൃത്തങ്ങളും നല്‍കുന്ന സൂചന.