ന്യൂദല്‍ഹി-ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും ഇന്ത്യയുടെ ഈ നീക്കം കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും കാര്യമായി പ്രതിസന്ധിയിലാക്കുക. കാരണം ചൈനയില്‍ നിന്ന് നിലവാരവും വിലയും കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ലിഥിയം അയണ്‍, വാഹന ഭാഗങ്ങള്‍, എയര്‍ കണ്ടീഷണറുകളുടെ കംപ്രസറുകള്‍, സ്റ്റീല്‍അലുമിനിയം ഉത്പന്നങ്ങള്‍ തുടങ്ങി തീരുവ ഉയര്‍ത്താനുള്ള 1,173 ഇനങ്ങളുടെ പട്ടികയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. 2019ല്‍ ഈ 1,173 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 11.98 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ഇത് ആ വര്‍ഷത്തെ മൊത്തം ഇറക്കുമതിയുടെ 2.3ശതമാനംമാത്രമായിരുന്നു.ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മാത്രമല്ല രാജ്യത്തിന്റെ ഈ നീക്കം. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം.