ഗുവാഹത്തി- അസമിലെ ഗുവഹാത്തി നഗരത്തില്‍ കോവിഡ് സമൂഹ വ്യാപനം തുടങ്ങിയതായി സംസ്ഥാന ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2700 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 11,001 ആയി. മാര്‍ച്ച് 31-ന് 96 ദിവസം മുമ്പാണ് അസമില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ഗുവാഹത്തിയില്‍ കോവിഡ് സമൂഹ വ്യാപാനത്തിലേക്ക് പ്രവേശിച്ചിരിക്കയാണെന്നും വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു മണിക്കൂറിനകം ഫലം കിട്ടുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആന്റജിന്‍ പരിശോധന വ്യാപിപ്പിച്ചിരിക്കയാണ്. ഞയാറാഴ്ച 777 കേസുകളാണ് ഗുവഹാത്തിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.