ന്യൂദല്‍ഹി- നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു അമേരിക്കക്ക് സ്വാതന്ത്ര്യ ദിനമാശംസ നേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി.കഴിഞ്ഞ ദിവസമാണ് 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അമേരിക്കക്ക് മോഡി ആശംസയറിയിച്ചത്. 244 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അമേരിക്കന്‍ ജനതക്കും പ്രസിഡന്റിനും എന്റെ അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രയത്‌നങ്ങളെയും പരിപോഷിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ജൂലായ് നാലിനാണ് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷം.