ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ 5,20,000 ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തിയതായി സിവില്‍വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വന്ദേഭാരാത്, ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കു പുറമെ നാവിക സേനാ കപ്പലുകളിലും കരമാര്‍ഗവും നാട്ടില്‍ മടങ്ങി എത്തിയവര്‍ ഇവരില്‍ ഉള്‍പ്പെടും. മേയ് മാസം ആറു മുതലാണ് ഇന്ത്യക്കാര്‍ മടങ്ങി തുടങ്ങിയത്. ഇതിനകം 70,000 പേര്‍ വിവിധ കേന്ദ്രങ്ങളിലേക്ക് പറന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നാലാം ഘട്ടത്തില്‍ പ്രവേശിച്ചിരിക്കുന്ന വന്ദേഭാരത് ദൗത്യം തുടരുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മൂന്ന് രാത്രിവരെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ 1,35,861 പേര്‍ യാത്ര ചെയ്തുവെന്നും മന്ത്രി പറഞ്ഞു.