തിരുവനന്തപുരം- സംസ്ഥാനത്ത് പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വർഷത്തേക്കുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചാണ് സർക്കാർ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങൾ നിയമവിധേയമാ ക്കുന്നതാണ് ഭേദഗതി.
പ്രധാന നിർദേശങ്ങൾ:
1. പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. ആറ് അടി അകലം പാലിക്കണം.
2. വിവാഹങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രം.
3. സമരങ്ങൾ, കൂടി ചേരലുകൾ തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി വേണം. അനുമതി കിട്ടിയാൽ 10 പേർക്ക് മാത്രം പങ്കെടുക്കാം.
4. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല.
5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
സംസ്ഥാനത്ത് 13 മേഖലകളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16,18), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6,7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.