Sorry, you need to enable JavaScript to visit this website.

ചൈനക്ക് മറുപടിയായി ദലൈലാമക്ക് ഭാരതരത്‌ന; കേന്ദ്രം ആലോചിക്കുന്നു

ന്യൂദല്‍ഹി- ലഡാക്കിലെ സംഘര്‍ഷത്തിന് ചൈനക്ക് പ്രതീകാത്മക മറുപടി നല്‍കാന്‍ ഇന്ത്യയുടെ ആലോചന. ചൈനയുടെ ബദ്ധശത്രുവായ ദലൈലാമക്ക് ഭാരതരത്‌ന നല്‍കാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് ചൈനയെ ചൊടിപ്പിക്കുമെന്നുറപ്പാണ്.
സംഘപരിവാര്‍ സംഘടനയായ ഭാരത് ടിബറ്റ് സഹയോഗ് മഞ്ച് ആണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. ടിബറ്റന്‍ വിഷയത്തില്‍ ചൈനക്ക് കൃത്യമായ സൂചന നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സംഘടന വാദിക്കുന്നത്.
രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഭാരതരത്‌ന. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ പ്രതീകമാണ് ദലൈലാമ. അങ്ങിനെയൊരാള്‍ക്ക് ഭാരതരത്‌ന നല്‍കുന്നതിലൂടെ ചൈനയ്ക്ക് സന്ദേശം കൃത്യമായി നല്‍കാനാകുമെന്നാണ് ഭാരത്ടിബറ്റ് സഹയോഗ് മഞ്ച് (ബി.ടി.എസ്.എം) വാദിക്കുന്നത്. ടിബറ്റന്‍ വംശജരെ ഉള്‍പ്പെടുത്തി ആര്‍.എസ്.എസ്. രൂപം കൊടുത്ത സംഘടനയാണ് ബി.ടി.എസ്.എം.
ഇവരുടെ നിര്‍ദ്ദേശം നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കുന്നത് ചൈനയുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകും. അതിനാല്‍ എല്ലാ വിഷയങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകു. എന്നാല്‍ ചൈനയെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനം ഉടന്‍ വേണ്ടെന്ന ഉപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്.

 

Latest News