കോഴിക്കോട്- മലബാര്‍ കലാപം ചര്‍ച്ച ചെയ്യുന്ന വാരിയന്കുന്നന് സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനും എതിരെ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായ പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേര്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുന്നത് സിനിമാ സംവിധായകനും ബിജെപി അനുഭാവിയുമായ രാജസേനനാണ്. ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളാണ്. വാരിയംകുന്നനിലൂടെ അവര്‍ ചരിത്രം വളച്ചൊടിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെല്ലാം എതിര്‍ത്തവരാണ് ഇവര്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പ്പര്യമുണ്ടാകില്ലെന്നും രാജസേനന് ആരോപിച്ചു.
യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.ടിവിയില്‍ ഇവര്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലേ? ആദ്യം നമുക്ക് തോന്നുക കേരളമാണ് ഇന്ത്യയെന്നാണ് . കോവിഡിന്റെ കാര്യത്തില്‍ കേരളമാണ് ഒന്നാമതെന്ന് ഇവര്‍ പറയും. ഇവര്‍ക്ക് സിനിമ എടുക്കാന്‍ അവകാശമുള്ളതുപോലെ അവരെ വിമര്‍ശിക്കാനുള്ള അവകാശവും നമുക്കുണ്ടെന്നും രാജസേനനന്‍ പറഞ്ഞു.വാരിയംകുന്നന് സിനിമയില്‍ നിന്ന് പൃഥ്രിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അലിഅക്ബറും താരത്തിനെ വിമര്‍ശിച്ചിരുന്നു.