Sorry, you need to enable JavaScript to visit this website.

ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് മരണം

ചെന്നൈ- തമിഴ്‌നാട്ടില്‍ മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാലു പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. തൂത്തുക്കുടി ജില്ലയിലെ സെകരകുടിയിലാണ് സംഭവം. ഇവിടെ ഒരു വീട്ടില്‍ മലിനജല ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്.
ടാങ്കില്‍ പ്രവേശിച്ച ശേഷം ശ്വസിച്ച വിഷവാതകങ്ങള്‍ മൂലമാകാം മരണമെന്ന്   പോലീസ് സൂപ്രണ്ട് എസ്.പി ജയകുമാര്‍ പറഞ്ഞു.
വീട്ടുടമസ്ഥന്‍ ജോലിക്കായി വിളിച്ച  രണ്ടുപേരാണ് ആദ്യം വൃത്തിയാക്കാനായി ടാങ്കില്‍ ഇറങ്ങിയത്.  അധികനേരം കഴിഞ്ഞിട്ടും ഇവര്‍ കയറാത്തതിനെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി ഇറങ്ങുകയായിരുന്നു.
വിവരമറിഞ്ഞ ശേഷം സെകരകുടി പോലീസും പുതുക്കോട്ടൈ അഗ്‌നിശമന സേനയും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.  അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു.

 

Latest News