ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.ആര്‍.പി.എഫ് ഹെഡ് കോണ്‍സറ്റബിള്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ മലാബാഗ് പ്രദേശത്താണ് വ്യാഴാഴ്ച രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 38 കാരനായ കുല്‍ദീപ് ഉര്‍വാനാണ് കൊല്ലപ്പെട്ടത്.
എറ്റുമുട്ടലില്‍ ഒരു ഭീകരനെ കൊലപ്പെടുത്തിയെന്നും ഇയാളുടെ മൃതദേഹം എ.കെ തോക്ക് സഹിതം കണ്ടെത്തിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ സി.ആര്‍.പി.എഫ് ഹെഡ് കോണ്‍സറ്റബിളിനെ ആര്‍മി ബേസ് ആശുപത്രിയിലെത്തിച്ചെങ്കിലും വീരമൃത്യുവരിച്ചുവെന്ന് സി.ആര്‍.പി.എഫ് വക്താവ് പറഞ്ഞു.