ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഡിവൈ.എസ്.പി ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു.
ചൗബേപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വരുന്ന ഡിക്രു ഗ്രാമത്തിലാണ് സംഭവം. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘവുമായാണ് ഗുണ്ടകള്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
കൊടുംകുറ്റവാളിയുടെ ഒളിത്താവളത്തിലേക്ക് കടക്കുന്നതിനു മുമ്പ് സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്ന് പോലീസുകാര്‍ക്കെതിരെ തുരുതരെ വെടിവെക്കുകയായിരുന്നു.
ഡിവൈ.എസ്.പി ദേവേന്ദ്ര മിശയും മൂന്ന് എസ്.ഐമാരും നാല് കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പട്ടത്.