Sorry, you need to enable JavaScript to visit this website.

ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍  വിമാനത്താവളത്തിനു സമീപം ബി.എസ്.എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു.

പുലര്‍ച്ചെ നാലരയോടെയാണ് ഭീകരര്‍ ബി.എസ്.എഫിന്റെ 182 ബറ്റാലിയന്‍ ക്യാമ്പിലേക്ക് കടന്നത്. ശക്തമായ വെടിവയ്പ്പും സ്‌ഫോടന ശബ്ദങ്ങളും ഒരു മണിക്കൂറോളം നീണ്ടു. മൂന്ന് ഭീകരരാണ് ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. ക്യാമ്പിലെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി ഹെലിക്കോപ്റ്ററിലും നിരീക്ഷണം നടത്തുന്നുണ്ട്.


ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. സമീപ പ്രദേശങ്ങള്‍ ഒഴിപ്പിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ അടച്ചിട്ടുണ്ട്. ശ്രീനഗര്‍ സിവില്‍ ആന്‍ഡ് ടെക്‌നിക്കല്‍ വിമാനത്താവളത്തിനു സമീപമാണ് ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍. സേനാവിഭാഗങ്ങളും വി.ഐ.പികളും ഉപയോഗിക്കുന്ന വിമാനത്താവളമാണിത്.

Latest News