ന്യൂദല്‍ഹി- ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിചാരണയ്ക്കായി ലഖ്‌നൗ സ്‌പെഷ്യല്‍ കോടതിയില്‍ ബിജെപി നേതാവ് ഉമാ ഭാരതി ഹാജരായി. പ്രത്യേക കോടതി 32 പ്രതികളുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. അറുപത്തിയൊന്നുകാരിയായ ഉമാ ഭാരതി ഈ കേസിലെ 19ാം പ്രതിയാണ്. മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ എല്‍കെ അദ്വാനി,മറ്റ് നേതാക്കളായ മുരളി മനോഹര്‍ ജോഷി,കല്യാണ്‍സിങ് എന്നിവര്‍ അടങ്ങുന്ന പതിമൂന്ന് പ്രതികളുടെ വിചാരണ നടക്കാനിരിക്കുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജാരാകുമെന്ന് അവരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. 1992 ഡിസംബറിലാണ് അയോദ്ധ്യയിലെ ബാബറി മസ്ജിദ് ബിജെപി -ആര്‍എസ്എസ് കര്‍സേവകര്‍ പൊളിച്ചത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 31നകം വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്.