ആലപ്പുഴ-ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ ഹൃദയവാല്‍വില്‍ യന്ത്രഭാഗം കുത്തിക്കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദുവാണ് മരിച്ചത്. തട്ടാരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അപകടം. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പിഴവിനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി . ജൂണ്‍ നാലിനാണ് മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ തലക്കറക്കവും ഛര്‍ദ്ദിയും കാരണം പ്രവേശിപ്പിച്ചത്.
ഹൃദയത്തില്‍ ബ്ലോക്ക് തിരിച്ചറിയാനായി ഡോക്ടര്‍മാര്‍ ആന്‍ജിയോഗ്രാം നടത്തി. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞ് ഹൃദയത്തില്‍ കുത്തിക്കറിയെന്നാണ് വിവരം. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിനെ ചികിത്സയ്ക്കായി മാറ്റി. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തുകയും ട്യൂബ് മാതൃകയിലുള്ള യന്ത്രഭാഗം നീക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബിന്ദു മരിച്ചത്. അതേസമയം യന്ത്രഭാഗം ഒടിഞ്ഞ് ഇത്തരത്തില്‍ അപകടമുണ്ടാകുന്നത് അപൂര്‍വ്വമാണെന്നും ആശുപത്രിയുടെ വീഴ്ചയല്ലെന്നും അധികൃതര്‍ അറിയിച്ചു.