Sorry, you need to enable JavaScript to visit this website.

ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള ഘടകം; കോടിയേരി പറഞ്ഞത് ശരിവെച്ച് എ വിജയരാഘവന്‍

തിരുവനന്തപുരം- കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം വലിയ സ്വാധീനമുള്ള കക്ഷിയാണെന്ന് ഇടത് കണ്‍വീനര്‍ എ വിജയരാഘവന്‍. കോടിയേരി പറഞ്ഞത് യാഥാര്‍ത്ഥ്യം. മുന്നണി പ്രവേശനത്തില്‍  ഇടത് മുന്നണി ആലോചിച്ച് തീരുമാനമെടുക്കും. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യും. അതിന് മുമ്പ് ജോസ് കെ മാണി അവരുടെ നയം വ്യക്തമാക്കണമെന്നും എ വിജരാഘവന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും കേരളാ കോണ്‍ഗ്രസ് ഇല്ലെങ്കില്‍ യുഡിഎഫ് ദുര്‍ബലമാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ വികാസങ്ങളെ കുറിച്ച് കോടിയേരി പ്രതികരിച്ചിരുന്നത്. ഇത് ശരിവെച്ച് കൊണ്ടാണ് എ വിജയരാഘവനും രംഗത്തെത്തിയത്. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. സംഘടനാപരമായും രാഷ്ട്രീയപരമായും യുഡിഎഫിന്റെ കെട്ടുറപ്പ് തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News