വടകര- ക്വാറന്റൈനിൽ കഴിയുന്ന യുവാവ് താമസിച്ച വീടിന് കല്ലെറിഞ്ഞതായി പരാതി. മേമുണ്ടയിലെ ബബീഷ് താമസിക്കുന്ന പാലോളി പാലത്തെ നാറത്ത് വയലിൽ കൃഷ്ണദാസിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനലുകളും വാതിലും തകർന്നു. ജൂൺ 20 ന് അബുദാബിയിൽ നിന്നെത്തിയ ബബീഷ് ഏഴ് ദിവസം സർക്കാർ വക ക്വാറന്റൈനിലാണ് കഴിഞ്ഞത്. പിന്നീട് പാളോളി പാലകത്തെ വീട്ടിൽ കഴിയുകയായിരുന്നു. അയൽവാസിയായ യുവാവാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. വടകര പോലീസ് കേസെടുത്തു.