Sorry, you need to enable JavaScript to visit this website.

വിവാഹ പിറ്റേന്ന് മരിച്ച വരന്റെ സാമ്പിള്‍ പരിശോധിച്ചില്ല;  ചടങ്ങില്‍ പങ്കെടുത്ത 111 പേര്‍ക്ക് കൊവിഡ്

പട്‌ന-ബിഹാറില്‍ വിവാഹ പിറ്റേന്ന് മരിച്ച യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവാവിന്റെ സാമ്പിള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് ആരോപണം. വിവാഹ ചടങ്ങില്‍ പങ്കെടുത്ത350 പേരില്‍ 111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജൂണ്‍ 15നായിരുന്നു ബിഹാറിലെ പട്‌നയില്‍ പലിഗഞ്ച് ബ്ലോക്ക് സ്വദേശിയായ യുവാവിന്റെ വിവാഹം. ഗുരുഗ്രാമില്‍ എഞ്ചിനിയറായിരുന്നു യുവാവ്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വരന്‍ നാട്ടിലെത്തിയത്. 350 തില്‍ അധികം പേരാണ് വിവാഹത്തിനെത്തിയിരുന്നത്. വിവാഹ ചടങ്ങിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പാറ്റ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വയറിളക്കത്തെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത കോവിഡ് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായി. അവരുടെ സാമ്പിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. പട്‌ന ഡിസ്ട്രിക് മജിസ്‌ട്രേറ്റിന് വന്ന അജ്ഞാത ഫോണ്‍ കോളിനെ തുടര്‍ന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പക്ഷേ വിവാഹപിറ്റേന്ന് മരിച്ച വരന്റെ മരണാന്തര ചടങ്ങുകളെല്ലാം പൂര്‍ത്തിയായെങ്കിലും ഇതുവരെ യുവാവിന്റെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.വിവാഹ വേദിയില്‍ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 15 ആയതോടെ പ്രദേശത്ത് പ്രത്യേക ക്യാമ്പ് ഒരുക്കുകയായിരുന്നു അധികൃതര്‍. ജൂണ്‍ 24 നും 26 നുമാണ് ക്യാമ്പ് ഒരുക്കിയിരുന്നത്. വിവാഹത്തിലും, തുടര്‍ന്ന് വരന്റെ മരണാനന്തര ചടങ്ങിലുമായി പങ്കെടുത്ത 400 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ച് പോസിറ്റീവ് ഫലം വരുന്നവരെ നിലവില്‍ ഐസൊലേറ്റ് ചെയ്യുകയാണ്.
 

Latest News