ബംഗളൂരു- തുംകൂരു ജില്ലയില്‍ ആട് കര്‍ഷകന് കോവിഡ്. ഇയാളുടെ 47 ആടുകളെ ക്വാറന്റൈനിലാക്കി. ബംഗളൂരുവില്‍നിന്ന് 127 കിലോമീറ്റര്‍ അകലെയുള്ള ഗോഡികേരെ ഗ്രാമത്തിലാണ് സംഭവം.
രണ്ട് പേര്‍ക്കാണ് ഗ്രാമത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വളര്‍ത്തുന്ന നാല് ആടുകള്‍ കഴിഞ്ഞ ദിവസം ചത്തതോടെ ഗ്രാമവാസികള്‍ ഭീതിയിലായിരുന്നു.
ഇതോടെ ചൊവ്വാഴ്ച ജില്ലാ ആരോഗ്യ, വെറ്റിറിനറി ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവ സാംപിളുകള്‍ ശേഖരിച്ചു. ആടുകളെ കൂട്ടത്തോടെ കൊല്ലാനെത്തിയതാണെന്ന് കരുതി ആരോഗ്യ സംഘത്തിന് നേരെ ഗ്രാമവാസികള്‍ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് ആടുകളില്‍നിന്ന് രോഗവ്യാപന സാധ്യതയുണ്ടെന്നും പരിശോധന ആവശ്യമാണെന്നും ഗ്രാമവാസികളെ ബോധ്യപ്പെടുത്തുകയായിരുന്നു.