ന്യൂദല്‍ഹി- എസ്.പി.ജി സുരക്ഷ പിന്‍വലിച്ച പശ്ചാത്തവത്തില്‍ സര്‍ക്കാര്‍ വസതി ഒഴിയാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഓഗസ്റ്റ് ഒന്നിനുള്ളില്‍ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ സി.ആര്‍.പി.എഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് പ്രിയങ്കാഗാന്ധിക്കുള്ളത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം നല്‍കാന്‍ വ്യവസ്ഥ ഇല്ലെന്നു മന്ത്രാലയം പ്രിയങ്കയെ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിനുശേഷവും വസതി ഒഴിയാത്തപക്ഷം നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നും ഉത്തരവ് സൂചിപ്പിക്കുന്നു.
1997 ഫെബ്രുവരിയിലാണ് ലോധി എസ്‌റ്റേറ്റിലെ ബംഗ്ലാവും എസ്.പി.ജി സുരക്ഷയും ഗാന്ധി കുടുംബത്തിന് അനുവദിച്ചത്.