ചെന്നൈ- നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നേരിയ തോതില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ഓഫീസ് അറിയിച്ചു.ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റില്‍ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും 17 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, പൊള്ളലേറ്റ പലരുടേയും നില അതീവഗുരുതരമാണ്.