Sorry, you need to enable JavaScript to visit this website.

വെട്ടുകിളികളെ നേരിടാന്‍ ഇനി ഡ്രോണുകളും; സംസ്ഥാനങ്ങള്‍ക്ക് അനുമതി

ന്യൂദല്‍ഹി- ഒമ്പത് സംസ്ഥാനങ്ങളില്‍ കൃഷിക്ക് ഭീഷണിയായ മരുഭൂ വെട്ടുകളിളെ നേരിടാന്‍ ഡ്രോണുകളും ഹെലിക്കോപ്റ്ററും വിന്യസിക്കുന്നു. വെട്ടുകളികളുടെ നീക്കം നിരീക്ഷിക്കാനും കീടനാശിനി തെളിക്കാനുമാണിത്.

അരിയും ഗോതമ്പും ഉല്‍പാദിപ്പിക്കുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍  ഒമ്പത് പ്രധാന സംസ്ഥാനങ്ങളെയാണ് വെട്ടുകിളി ശല്യം രൂക്ഷമായി ബാധിക്കാറുള്ളത്. തലസ്ഥാനമായ ദല്‍ഹിയുടെ സമീപ നഗരമായ ഗുരുഗ്രാമില്‍ കൂടി വെട്ടുകിളികള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്നാണ് കീടനാശിനി തളിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കിയത്.  വെട്ടുകിളികളുടെ വരവ് മുന്‍കൂട്ടി കാണാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരുകള്‍ തയാറായില്ലെന്ന് വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു.  

ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ വ്യൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി  സ്േ്രപ ചെയ്യാന്‍ സംവിധാനമുള്ള അഞ്ച് പുതിയ ഹെലികോപ്റ്റര്‍ ബ്രിട്ടനില്‍ നിന്ന്  വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി കൃഷി, കര്‍ഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്കിടെ  ഏറ്റവും രൂക്ഷമായ മരുഭൂ വെട്ടുകിളി ശല്യമാണ് രാജ്യം ഇത്തവണ നേരിടുന്നത്. ഇതു കണക്കിലെടുത്താണ് വെട്ടുകിളികളുടെ നീക്കം കണ്ടെത്തുന്നതിനും  കീടനാശിനികള്‍ തളിച്ച് നശിപ്പിക്കുന്നതിനും 12 ഡ്രോണുകളില്‍ ഏര്‍പ്പെടുത്തിയത്. വെട്ടുകിളികളെ ഉന്മൂലനം  ചെയ്യുന്നതിനായി രാത്രി കാലത്ത് ഡ്രോണ്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം  അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി  ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.
ഉത്തരേന്ത്യയില്‍ ജനസാന്ദ്രത കൂടിയ ഒമ്പത് സംസ്ഥാനങ്ങളില്‍ നിലവില്‍ വെട്ടുകിളികള്‍ക്കെതിരെ മരുന്ന് തളിക്കാന്‍ പ്രത്യേക വാഹനങ്ങളും ഫയര്‍ എഞ്ചിനുകളുമാണ് ഉപയോഗിക്കുന്നത്.
വിളവെടുപ്പിന്റെ ഇടവേളയിലായതിനാല്‍ വെട്ടുകളി ശല്യം കാരണം വലിയ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രാജസ്ഥാനില്‍ വിവിധ ജില്ലകളില്‍ വന്‍തോതില്‍ കൃഷിനാശമുണ്ടെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നുണ്ട്. വെട്ടുകിളി ശല്യം നേരിടന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് സാമ്പത്തിക സഹായം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വെട്ടുകളി വ്യാപനത്തെ കുറിച്ച് ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആഴ്ചതോറും ചര്‍ച്ച നടത്താറുണ്ട്.
കൃഷിക്കാര്‍ വേനല്‍ക്കാല വിളകള്‍ നട്ടുപിടിപ്പിക്കുന്നതിനിടയില്‍ സമാലിയയില്‍ നിന്ന് ഇന്ത്യാ മഹാസമുദ്രം വഴി വെട്ടുകിളികളുടെ പുതിയ തരംഗം ഉണ്ടാകുമെന്ന് യുഎന്‍ ഭക്ഷ്യ,കാര്‍ഷിക സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest News