ബാങ്കോക്ക്-തായ്‌ലാന്‍ഡിലെ ലോപ്ബുരി നഗരത്തിന്റെ ഐശ്വര്യമായിരുന്നു ഒരുകാലത്ത് തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കുരങ്ങന്മാര്‍. തായ്‌ലാന്‍ഡില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശ സഞ്ചാരികള്‍ കുരങ്ങന്മാരോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കുവാനുമൊക്കെയായി തദ്ദേശവാസികള്‍ക്ക് പണം നല്‍കുമായിരുന്നു.
മാത്രമല്ല, വിദേശികള്‍ കൊണ്ടുവരുന്ന പാക്ക്ഡ് ഭക്ഷണം പോലുള്ളവ ഈ കുരങ്ങന്മാര്‍ക്ക് ഇഷ്ടം പോലെ ലഭിക്കുമായിരുന്നു. കൊറോണ വ്യാപനത്തോടെ വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ഈ കുരങ്ങന്മാര്‍ പട്ടിണിയിലായി. പട്ടിണി കടുത്തതോടെ തദ്ദേശവാസികളുടെ വീടുകളും കടകളും ആക്രമിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈക്കലാക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഈ വാനരസേന. ചിലയിടങ്ങളില്‍ കുരങ്ങന്മാരുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു.
നഗരത്തിലെ ഒരു സിനിമാ തീയറ്റര്‍ ഇപ്പോള്‍ ഇവരുടെ താവളമായിരിക്കുകയാണ്. മാത്രമല്ല, മരണപ്പെടുന്ന കുരങ്ങന്മാരുടെ മൃതദേഹങ്ങള്‍ അവര്‍ ഇവിടെ കൊണ്ടുവന്ന് സൂക്ഷിക്കുന്നു.
ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ കുരങ്ങന്മാര്‍ പെറ്റു പെരുകുകയാണ്. ഇപ്പോള്‍ മനുഷ്യരുമായി സഹവര്‍ത്തിത്തത്തിനുള്ള സാഹചര്യമില്ല. അതിനാല്‍ ഇവയെ വന്ധീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍. വന്യജീവി സംരക്ഷണ വകുപ്പിലെ ജീവനക്കാരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഴങ്ങള്‍ വെച്ച് കെണിയൊരുക്കി പിടിക്കുന്ന വാനരന്മാരെ ക്ലിനിക്കുകളില്‍ എത്തിച്ച്, അനസ്തീഷ്യ കൊടുത്ത് ബോധ രഹിതരാക്കിയാണ് വന്ധീകരിക്കുന്നത്. വന്ധീകരിച്ച കുരങ്ങന്മാരില്‍ അത് സൂചിപ്പിക്കുന്ന അടയാളം പച്ചകുത്തും