Sorry, you need to enable JavaScript to visit this website.

മോഡി എന്നേക്കാൾ വലിയ നടൻ, എന്റെ ദേശീയ അവാർഡുകൾ അദ്ദേഹം എടുത്തോട്ടെ- പ്രകാശ് രാജ്

ബംഗളൂരു- പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെക്കാൾ വലിയ നടനാണെന്നും ദേശീയ അവാർഡ് ലഭിക്കാൻ അദ്ദേഹത്തിന് അർഹതയുണ്ടെന്നും നടൻ പ്രകാശ് രാജ്.  പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് മോഡി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ചാണ് രൂക്ഷമായ വാക്കുകളുമായി പ്രകാശ് രാജ് രംഗത്തെത്തിയത്. തനിക്ക് ലഭിച്ച അഞ്ച് ദേശീയ അവാർഡുകൾ തിരിച്ചുകൊടുക്കുകയാണ് മോഡിയും സംഘവുമാണ് അതിന് അർഹരെന്നും പ്രകാശ് രജ് വ്യക്തമാക്കി.
ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നവരെ മോഡി ട്വിറ്ററിൽ ഫോളോ ചെയ്യുന്നത് ക്രൂരമാണ്. ഞങ്ങൾക്കൊരു പ്രധാനമന്ത്രിയുണ്ട്. അദ്ദേഹം കണ്ണുകണടച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽനിന്നുള്ള യോഗി ആദിത്യനാഥിന്റെ വീഡിയോ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും. ഇത് ഒരു മുഖ്യമന്ത്രിയാണോ പുരോഹിതനാണോ എന്ന് സംശയിക്കും. എനിക്ക് അവർ അഞ്ച് ദേശീയ അവാർഡുകൾ നൽകിയിട്ടുണ്ട്. അതെല്ലാം ഞാൻ തിരികെ നൽകുകയാണ്. എന്നേക്കാൾ വലിയ നടൻമാരാണ് അവർ. 

 കഴിഞ്ഞമാസമാണ് പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ അവരുടെ വീടിന് മുന്നിലിട്ട് വെടിവെച്ചുകൊന്നത്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. 
ഗൗരിയുടെ മരണത്തെ തീവ്ര ഹിന്ദുത്വ ആശയക്കാർ ആഘോഷിച്ചിരുന്നു. മോഡി അടക്കമുള്ളവർ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരാണ് ഗൗരിയുടെ മരണത്തെ ആഘോഷിച്ചത്. 

Latest News