Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വെബ്‌സൈറ്റുകളും ന്യൂസ്‌പേപ്പറുകളും ചൈനയില്‍ ലഭിക്കില്ല; വിപിഎന്‍ ബ്ലോക്ക് ചെയ്ത് ഷീജിന്‍പിങ്

ബീജിങ്-ഇന്ത്യന്‍ ന്യൂസ്‌പേപ്പറുകളും വെബ്‌സൈറ്റുകള്‍ക്കും ചൈനയില്‍ നിരോധനം. ഇതുവരെ ഐപി ടിവി മുഖേന ഇന്ത്യന്‍ ടിവി ചാനലുകള്‍ ചൈനയില്‍ നിന്ന് കാണാന്‍ സാധിക്കുമായിരുന്നു. എന്നിരുന്നാലും എക്‌സ്പ്രസ് വിപിഎന്‍ പോലും രണ്ട് ദിവസമായി ഡെസ്‌ക്ടോപ്പുകളിലും ഐഫോണിലുമൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. സെന്‍സര്‍ഷിപ്പ് തടയുന്നതിനെ മറികടന്ന് പ്രത്യേക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ശക്തമായ ഉപകരണങ്ങളാണ് വിപിഎന്‍. പക്ഷേ സാങ്കേതികമായി മെച്ചപ്പെട്ട ഫയര്‍വാള്‍ ചൈന ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇത് വിപിഎന്നിനെ പോലും തടയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെയും ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ പ്രസിദ്ധമാണ്. ഹോങ്കോങ് പ്രതിഷേധം എന്ന വാക്ക് ബിബിസിയിലും സിഎന്‍എന്‍ ചാനലിലും പരാമര്‍ശിക്കുമ്പോള്‍ ബീജിങ്ങില്‍ സ്‌ക്രീനുകള്‍ ശൂന്യമായി പോകുകയും ആ വിഷയത്തിലെ വാര്‍ത്ത അവസാനിക്കുമ്പോള്‍ മാത്രം ടെലകാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇത് ചൈനീസ് സര്‍ക്കാരിന്റെ ഹൈടെക് ഇടപെടലുകളായാണ് വിലയിരുത്തിയിരുന്നത്.അതിര്‍ത്തിയിലെ ഇന്ത്യാ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ടിക് ടോക് അടക്കമുള്ള 59 ആപ്ലിക്കേഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പെ ചൈന ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നാണ് വിവരം.
 

Latest News