തിരുവനന്തപുരം- കേരളത്തിലെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പന നടത്തുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഓപ്പറേഷന് പി ഹണ്ടിലൂടെയാണ് സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളടക്കം കണ്ടെത്താനായത്. ദൃശ്യങ്ങളുടെ വില്പന കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭ്യമാക്കുമെന്ന് എഡിജി പി.മനോജ് എബ്രഹാം പറഞ്ഞു.കേരളത്തിലെ ആറിനും പതിനഞ്ചിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും അദൃശ്യ ഇന്റര്‍നെറ്റ് സംവിധാനമായ ഡാര്‍ക് നെറ്റിലടക്കം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ ചിലര്‍ ചിത്രങ്ങള്‍ വിറ്റതായും സൈബര്‍ഡോം കണ്ടെത്തി. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു.സൈബര്‍ ഡോം കണ്ടെടുത്ത ചിത്രങ്ങളിലുള്ള കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ലൈംഗികചൂഷണത്തിനു വിധേയമായിട്ടുണ്ടോയെന്നും പരിശോധിക്കും.