ന്യൂദല്‍ഹി-പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുമായി ചൊവ്വാഴ്ച ടെലഫോണ്‍ ചര്‍ച്ച നടത്തും. ലഡാക്കില്‍ ഇന്ത്യ ചൈന ഏറ്റുമുട്ടലിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ ചര്‍ച്ചയാണിത്. ഇന്ന് ഇന്ത്യയും ചൈനയും തമ്മില്‍ കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നുണ്ട്. 14 കോര്‍പ്‌സ് കമന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനീസ് സേന പ്രതിനിധി ലിന്‍ ലിയുവുമായി ചുഷൂലിലാണ് ചര്‍ച്ച. ഇത് മൂന്നാംവട്ടമാണ് ഇരു ജനറല്‍മാരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ജൂണ്‍ ആറിനും 22നുമായിരുന്നു ചര്‍ച്ചകള്‍ നടന്നത്. സേനാ പിന്മാറ്റമാണ് ചര്‍ച്ചയില്‍ വിഷയമാവുക.