കോട്ടയം- യുഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയ നടപടി നീതിയില്ലാത്ത തീരുമാനമാണെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുമ്പും ശ്രമം നടന്നിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ കരുത്തോടെ തന്നെ മുമ്പോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസിന് മുറിവുണ്ടാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കും പോകില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം .
തെരഞ്ഞെടുപ്പില്‍ വിജയസാധ്യത നോക്കി പ്രാദേശിക സഹകരണം ഉണ്ടാക്കും. അതേസമയം യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം പുലര്‍ത്തേണ്ടതില്ലെന്നും ജോസ് കെ മാണി വിഭാഗം അറിയിച്ചു. അതേസമയം ഇടത് മുന്നണിയുമായി പുതിയ സഖ്യത്തിന്റെ സാധ്യതകളായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇതിനൊപ്പം എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന ബിജെപി നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ചിലര്‍ ഉയര്‍ത്തുന്നുണ്ട്.കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫിന്റെ ധാരണ ലംഘിച്ചതിനാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്.