Sorry, you need to enable JavaScript to visit this website.

യൂറോപ്പിലേക്ക് 14 രാജ്യക്കാര്‍ക്ക് യാത്രാനുമതി; ഇന്ത്യയില്ല

ലണ്ടന്‍- കോവിഡ് വ്യാപനം തുടരുകയാണെങ്കിലും  സുരക്ഷിതമെന്ന് കരുതപ്പെടുന്ന 14 രാജ്യങ്ങളില്‍നിന്ന് നാളെ മുതല്‍  യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശകരെ അനുവദിക്കുന്നു. രാജ്യങ്ങളുടെ പട്ടികയില്‍  യുഎസ്, ബ്രസീല്‍, ചൈന, ഇന്ത്യ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, മൊറോക്കോ, ദക്ഷിണ കൊറിയ എന്നിവ ഉള്‍പ്പെടുന്നു.
ചൈനീസ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാരെ അനുവദിച്ചുകൊണ്ടുള്ള പരസ്പര കരാറിലെത്തിയാല്‍  ചൈനയെ പട്ടികയില്‍ ചേര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്കകത്ത് യാത്ര ചെയ്യുന്നതിന്  യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. ബ്രെക്‌സിറ്റ് ഇളവ് അവസാനിക്കുന്ന ഡിസംബര്‍ 31 യുകെയിലുള്ളവര്‍ക്കും യാത്ര ചെയ്യാം.

നിലവിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടിക ഇനിയും മാറ്റാന്‍ സാധ്യതയുണ്ട്. അള്‍ജീരിയ, ഓസ്‌ട്രേലിയ, കാനഡ, ജോര്‍ജിയ, ജപ്പാന്‍, മോണ്ടെനെഗ്രോ, മൊറോക്കോ, ന്യൂസിലാന്റ്, റുവാണ്ട, സെര്‍ബിയ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ടുണീഷ്യ, ഉറുഗ്വേ എന്നിവയാണ് നിലവില്‍ പട്ടികയിലുള്ളത്.

 

Latest News