ന്യൂദല്‍ഹി-ദല്‍ഹി സര്‍ക്കാര്‍ പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പ്ലാസ്മ സംഭരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ അറിയിച്ചു. അണുബാധയില്‍ നിന്ന് മുക്തരായവര്‍ മറ്റ് രോഗികളെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇതുവരെ നടത്തിയ പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്നും ഇത് വ്യാപകമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രോഗം ഭേദഗമായവര്‍ ദയവായി പ്ലാസ്മ ദാനം ചെയ്യാന്‍ മുമ്പോട്ട് വരണം. അതാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ചെയ്യേണ്ട സേവനമെന്നും കെജിരിവാള്‍ അറിയിച്ചു.തെക്കന്‍ ദല്‍ഹിയിലെ വസന്ത് കുഞ്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലൈറി സയന്‍സസിലാണ് പ്ലാസ്മ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പാസ്മ ദാതാക്കളെയും സ്വീകര്‍ത്താക്കളും ഇവിടെയാണ് എത്തേണ്ടത്.ഇവിടെ പ്ലാസ്മ ദാനത്തിനായി സന്നദ്ധരായവര്‍ എത്തേണ്ടതാണെന്നും കെജിരിവാള്‍ പറഞ്ഞു.